Ticker

6/recent/ticker-posts

യുവാവ് തെങ്ങിൽ നിന്നും വീണ് മരിച്ചു

കാഞ്ഞങ്ങാട് :യുവാവിനെ തെങ്ങിൽ നിന്നും വീണ് മരിച്ച നിലയിൽ കണ്ടെത്തി. രക്തത്തിൽ കുളിച്ച് വീണ് കിടക്കുന്ന നിലയിൽ കണ്ട് കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. അട്ടേങ്ങാനം തട്ടുമ്മൽ പൊടവടുക്കം കുണൂർ ചേരിക്കുന്നിലെ രഞ്ജൻ 42 ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 12.30 മണിയോടെയാണ് സംഭവം. സ്വന്തം പറമ്പിലെ തെങ്ങിൽ നിന്നും വീണ് കിടക്കുന്ന നിലയിൽ കാണുകയായിരുന്നു. മാവുങ്കാൽ ഭാഗത്ത് നേരത്തെ ഗ്യാരേജ് നടത്തിയിരുന്നു. അമ്പലത്തറ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
ഭാര്യ: ലീല. മകൾ: ഐശ്വര്യ .
പിതാവ്: എം. കുമാരൻ.
മാതാവ്: മാണിക്കം .
സഹോദരങ്ങൾ: രാഘവൻ, ഗീത, മഞ്ജു, നളിനി.
Reactions

Post a Comment

0 Comments