കാഞ്ഞങ്ങാട് :റെയിൽവെ സ്റ്റേഷനിൽ നിന്നും രണ്ട് കിലോയോളം കഞ്ചാവുമായി യുവാവിനെ പാെലീസ് അറസ്റ്റ് ചെയ്തു. റെയിൽവെ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ കഞ്ചാവ് വിൽപ്പന നടക്കുന്നതായുള്ള രഹസ്യ വിവരത്തെ തുടർന്ന് ബേക്കൽ പൊലീസ് കോട്ടിക്കുളം റെയിൽവെ സ്റ്റേഷനിൽ നിന്നുമാണ് 1.894 കിലോഗ്രാം കഞ്ചാവുമായി പ്രതിയെ അറസ്റ്റ് ചെയ്തത്. പനയാൽ കോട്ടപ്പാറ സ്വദേശിയും കുണിയ അറഫ നഗറിൽ താമസിക്കുന്ന എ. ഹബീബ് റഹ്മാൻ 37 ആണ് അറസ്റ്റിലായത്. ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് . ഇന്ന് ഉച്ചക്കാണ് പിടികൂടിയത്. ഡാൻസാഫ് സംഘമാണ് പ്രതിയെ വലയിലാക്കിയത്.
0 Comments