Ticker

6/recent/ticker-posts

മുള്ളൻപന്നിയെ കൊന്ന് ഓട്ടോയിൽ കടത്തിയ കേസിൽ പ്രതികൾക്ക് രൂന്ന് വർഷം തടവും പിഴയും

കാഞ്ഞങ്ങാട് : മുള്ളൻ പന്നിയെ കുരുക്കു വെച്ച് കൊലപ്പെടുത്തി ഓട്ടോറിക്ഷയിൽ കടത്താൻ ശ്രമിച്ച കുറ്റത്തിന് രണ്ടുപേർക്ക് മൂന്നുവർഷം തടവും 10,000 രൂപയും പിഴയും ശിക്ഷ വിധിച്ച് കോടതി. മരുതംകുളത്തെ മണക്കാട് ജിപ്സൺ ആൻ്റണി 43 , മരുതംകുളം രാരീരം കെ ബിനു, 33 എന്നിവരെയാണ് ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ട് ശിക്ഷിച്ചത്. കാഞ്ഞങ്ങാട് റേഞ്ചിലെ മരുതോംകുളത്ത് നിന്നും 2018 ഒക്ടോബർ 6 ന് മുള്ളൻ പന്നിയെ കുരുക്ക് വച്ച് കൊന്ന് ഓട്ടോയിൽ കൊണ്ടുപോകുന്ന വഴി ഇരുവരെയും മരുതോം സെക്ഷനിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ലോഹിതാക്ഷൻ്റെ നേതൃത്വത്തിലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു. കേസിലെ മറ്റൊരു പ്രതിയായ മനു കൃഷ്ണനെ കോടതി വെറുതെ വിട്ടു.റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ സുധീർ നേരോത്തിൻ്റെ നേതൃത്വത്തിൽ കുറ്റപത്രലാണ് കുറ്റപത്രം സമർപ്പിച്ചത്.

Reactions

Post a Comment

0 Comments