കാഞ്ഞങ്ങാട് : മദ്യ ലഹരിയിൽ പൊതു സ്ഥലത്ത് കുഴപ്പമുണ്ടാക്കിയ പൊലീസുകാരനെ ഹോസ്ദുർഗ് പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസുകാരനെതിരെ കേസ് റജിസ്ടർ ചെയ്തു. ഇന്നലെ രാത്രി 11 മണിക്ക് മാവുങ്കാൽ മഞ്ഞം പൊതിക്കുന്നിലാണ് സംഭവം. കാസർകോട് ഹെഡ്ക്വാർട്ടേഴ്സിലെ സിവിൽ പൊലീസ് ഓഫീസർക്കെതിരെയാണ് കേസ്. നാട്ടുകാർക്കും വഴിയാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കി കലഹ സ്വഭാവിയായി പെരുമാറിയെന്നാണ് കേസ്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ്, പൊലീസുകാരനെ സ്ഥലത്ത് നിന്നും മാറ്റുകയായിരുന്നു. കേസെടുത്ത് ബി.എൻ.എസ്.എസ് നോട്ടീസ് നൽകിയെങ്കിലും നോട്ടീസിൽ ഒപ്പിടാൻ പൊലീസുദ്യോഗസ്ഥൻ തയാറായില്ലെന്നും പരാതിയുണ്ട്.
0 Comments