Ticker

6/recent/ticker-posts

കെണിയിൽ കുടുങ്ങിയ പട്ടിക്ക് രക്ഷകരായി ഫയർ ഫോഴ്സ്

കാഞ്ഞങ്ങാട് :കെണിയിൽ കുടുങ്ങിയ
 പട്ടിക്ക് രക്ഷകരായി 
ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ.ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ മണിക്കൂറുകളോളം വേദന കൊണ്ട് പുളഞ്ഞ തെരുവ് പട്ടിയെ സ്വതന്ത്രമാക്കി.
പെരിയ പെട്രോൾ പമ്പിനടുത്താണ് പട്ടി കെണിയിൽ കുടുങ്ങിയത്. പന്നിക്കെണിക്ക് സമാനമായ കുരുക്കിൽ പട്ടിയുടെ കാൽ അകപ്പെടുകയായിരുന്നു. വൈദ്യുതി പോസ്റ്റിനോട് ചേർന്നായിരുന്നു കെണി. ചലിക്കാനാവാതെ കിടക്കുന്ന പട്ടിയെ കണ്ട് സമീപവാസികൾ ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു.
Reactions

Post a Comment

0 Comments