Ticker

6/recent/ticker-posts

കരിന്തളം കൊല്ലംപാറയിൽ വൻ തീപിടുത്തം, നിയന്ത്രണ വിധേയമാക്കാൻ ശ്രമം

നീലേശ്വരം :കരിന്തളം കൊല്ലംപാറ ഭാഗത്ത് വൻ തീപിടുത്തം. തീ 
നിയന്ത്രണ വിധേയമാക്കാൻ ആയിട്ടില്ല. ഊർജിത ശ്രമം നടക്കുന്നു. ഇന്ന് വൈകീട്ടോടെ മഞ്ഞളംങ്കാട് ഭാഗത്താണ് തീ പടർന്നു പിടിച്ചത്. സർക്കാർ ഉടമസ്ഥയിലുള്ള സ്ഥലത്ത് പാറ പുറങ്ങളിലാണ് തീ പടർന്നത്. ഏക്കറ് കണക്കിന് പാറ പ്രദേശം അഗ്നിക്കിരയായി. കക്കോൽ ഭാഗത്ത് നിന്നാണ് തി പടർന്നതെന്ന് കരുതുന്നു.
ഇപ്പോഴും തീ പൂർണ്ണമായും നിയന്ത്രണവിധേയമായിട്ടില്ല.നിലവിൽ അപകടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.കാഞ്ഞങ്ങാട് നിന്നും വന്ന ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതും റവന്യൂ സ്ഥലത്തുമാണ് തീപിടുത്തം ഉണ്ടായത്.കരിന്തളം ഗവൺമെൻറ് കോളേജിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തും തീ പടർന്നിട്ടുണ്ട്.
Reactions

Post a Comment

0 Comments