Ticker

6/recent/ticker-posts

ചതിയിൽ കുടുങ്ങിയ യുവാവിന് യു.കെ വിസ നഷ്ടമായി, രണ്ട് പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട് :ചതിയിൽ കുടുങ്ങിയ യുവാവിന് യു.കെ വിസ നഷ്ടമായി. സംഭവവുമായി ബന്ധപെട്ട്
രണ്ട് പേർക്കെതിരെ പൊലീസ് കേസെടുത്തു. വിസക്കായി ലോണിന് അപേക്ഷിച്ച യുവാവിനാണ് ചതിയിൽ കുടുങ്ങി ജീവിതം വഴിമുട്ടിയത്. കോളിച്ചാൽ പതിനെട്ടാം മൈലിൽ കൊച്ചു കുന്നേൽ അനീഷ് തോമസാണ് 22 ചതിയിൽ പെട്ടത്. യുവാവിൻ്റെ പരാതിയിൽ കോട്ടയം സ്വദേശികളായ അശ്വിൻ അജിത്ത്, അനുപ് എന്നിവർക്കെതിരെയാണ് രാജപുരം പൊലീസ് കേസെടുത്തത്. പ്രതികൾ നടത്തുന്ന സ്ഥാപനം വഴിയു.കെ യിൽ ഉപരിപഠനത്തിനായി 16 ലക്ഷം രൂപ ലോൺ അപേക്ഷിച്ചിരുന്നു. ഇതിനായി പ്രോസസിംഗ് ഫീസായി കഴിഞ്ഞ നവംബറിൽ 72 500 രൂപ പ്രതികൾ വാങ്ങിയിരുന്നു. തുടർന്ന് 16 ലക്ഷം രൂപ ലോൺ പാസായതായി വ്യാജ രേഖ ഉണ്ടാക്കിയ പ്രതികൾ ഇത് യുവാവിന് അയച്ചു നൽകി. രേഖ വ്യാജമെന്നറിയാതെയുവാവ് ഇത് യു.കെ ഗവൺമെൻ്റിന് അയച്ചു കൊടുത്തു. ഇതോടെയുവാവിൻ്റെ വിസ ക്യാൻസൽ ചെയ്യപ്പെടുകയും പത്ത് വർഷത്തേക്ക് വിദേശത്തേക്ക് പോകാനാവാതെ വന്നെന്നാണ് കേസ്.
Reactions

Post a Comment

0 Comments