Ticker

6/recent/ticker-posts

ജില്ലാ പൊലീസിൻ്റെ മിന്നൽ പരിശോധന, ലോഡ്ജ് മുറിയിൽ യുവതിയുടെയും യുവാവിൻ്റെയും നഗ്ന ദൃശ്യങ്ങൾ പകർത്തിയ പ്രതിയും പോക്സോ കേസ് പ്രതിയുമടക്കം പിടിയിൽ

കാസർകോട്: ലോഡ്ജ് മുറിയിൽ യുവാവിന്റെയും യുവതിയുടെയും നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി, വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പോക്‌സോ കേസ് പ്രതി,  31 വാറണ്ട് പ്രതികൾ എന്നിവരെ കാസർകോട് ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം നടത്തിയ മിന്നൽ പരിശോധനയിൽ അറസ്റ്റ് ചെയ്തു. 
ഹൊസങ്കടിയിൽ ലോഡ്ജ് മുറിയിലേക്ക് അതിക്രമിച്ചു കയറിയ സംഘം യുവാവിനെയും പെൺസുഹൃത്തിനെയും നഗ്നരാക്കി ചിത്രം മൊബൈൽ ഫോണിൽ പകർത്തിയ ശേഷം 2 ലക്ഷം രൂപ ആവശ്യപ്പെടുകയും, പണം നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഘം 5,000 രൂപയും മൊബൈൽ ഫോണും കൈക്കലാക്കി കടന്നുകളഞ്ഞതിന് മാഞ്ചേശ്വരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ ഒന്നാം പ്രതി ബഡാജെ സത്യനടുക്ക ഹോസബേട്ടു സ്വദേശി മൊലുദ്ദീൻ സമാ 33 നെ മഞ്ചേശ്വരം ഇൻസ്പെക്ടർ അജിത്ത് കുമാറിൻ്റെ നേതൃത്വത്തിൽ  എസ് ഐ മാരായ കെ. ആർ. ഉമേശ്, രതീഷ്എന്നിവരടങ്ങുന്ന സംഘമാണ്  പിടികൂടിയത് . 
വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പോക്‌സോ കേസിലെ പ്രതിയായ ഹിദായത്ത് നഗർ മുട്ടത്തൊടി സ്വദേശി അബ്ദുൾ ലത്തീഫി54നെയും പൊലീസ് അറസ്റ്റ് ചെയ്തു. വിദ്യാനഗർ ഇൻസ്‌പെക്ടർ ഷൈൻ, എസ് ഐ സഫ്‌വാൻ , എ എസ് ഐ ശിവൻ, പൊലീസുകാരായ ഹരീഷ്,  ഉണ്ണികൃഷ്ണൻ, നിഖിൽ എന്നിവർ ചെന്നാണ് പ്രതിയെ പിടികൂടിയത്.  ജില്ലയിൽ വിവിധ കേസുകളിലായി 31 വാറണ്ട് പ്രതികളെയും പരിശോധനയിൽ പിടികൂടി.
Reactions

Post a Comment

0 Comments