Ticker

6/recent/ticker-posts

സ്നേഹ ബന്ധകാലത്ത് എടുത്ത ഒരുമിച്ചുള്ള യുവതിയുടെ ഫോട്ടോ പ്രചരിപ്പിച്ചു രണ്ട് പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട്:സ്നേഹ ബന്ധകാലത്ത് എടുത്ത ഒരുമിച്ചുള്ള പള്ളിക്കര യുവതിയുടെ ഫോട്ടോ പ്രചരിപ്പിക്കുകയും യുവതിയെ കാറിൽ പിന്തുടർന്ന് കൊണ്ടിരിക്കുന്നുവെന്ന പരാതിയിൽ
രണ്ട് പേർക്കെതിരെ പൊലീസ് കേസെടുത്തു. 21 കാരിയുടെ പരാതിയിൽ ചെറുവത്തൂർ കാടംകോട്ടെ ഷംസുദ്ദീൻ്റെ മകൻ
 ഷെറിൻ മെർഷാദ് 30, ഷംസുദ്ദീൻ എന്നിവർക്കെതിരെയാണ് ബേക്കൽ പൊലീസ് കേസെടുത്തത്. ഒന്നാം പ്രതിപരാതിക്കാരിയായ യുവതിയുമായി സ്നേഹ ബന്ധത്തിലായിരുന്ന സമയം എടുത്തതായ ഒരുമിച്ചുള്ള ഫോട്ടോ ഉപയോഗിച്ച് ഒന്നാം പ്രതി ഇൻസ്റ്റാഗ്രാമിൽ പ്രൊഫൈൽ ആയി ഉപയോഗിച്ചു. കാറിൽ പിന്തുടർന്ന് ശല്യപ്പെടുത്തി, രണ്ട് പേരും ചേർന്ന് യുവതിയും ഷെറിനും ഒന്നിച്ചുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചു. യുവതിയെ മറ്റൊരു വിവാഹത്തിന് വിടില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നാണ് കേസ്.
Reactions

Post a Comment

0 Comments