കാഞ്ഞങ്ങാട് : ദേശീയ പാതയിൽ
സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ
ഒരാളെ മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് ബെകീട്ട് ചെമ്മട്ടം വയൽ ട്രഞ്ചിംഗ് ഗ്രൗണ്ടിന് സമീപം
സർവീസ് റോഡിലാണ് അപകടം. അമ്പലത്തറ സ്കൂളിലെ വിദ്യാർത്ഥികളാണെന്ന് പറയുന്നു. കൂളിയങ്കാൽ സ്വദേശിയായ വിദ്യാർത്ഥിയെയാ തലക്ക് പരിക്കേറ്റ് മംഗലാപുരത്തേക്ക് മാറ്റിയത്. പെരൂർ സ്വദേശിയെ കാഞ്ഞങ്ങാട് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇത് വഴി വന്ന പൊലീസ് ജീപ്പിൽ ആദ്യം ഇരുവരെയുംജില്ലാശുപത്രിയിലെത്തിക്കുകയായിരുന്നു.
0 Comments