Ticker

6/recent/ticker-posts

എസ്റ്റേറ്റിലും വനത്തോട് ചേർന്നുള്ള സ്ഥലങ്ങളിലും വ്യാപക തീപിടുത്തം

കാഞ്ഞങ്ങാട് :എസ്റ്റേറ്റിലും വനത്തോട് ചേർന്നുള്ള സ്ഥലങ്ങളിലും വ്യാപക തീപിടുത്തം. പടർന്നു പിടിച്ച തീ തക്ക സമയത്ത് വനപാലകരുടെ ശ്രദ്ധയിൽ പെട്ടതിനാൽ വലിയ അപകടം ഒഴിവായി.
കൊന്നക്കാട് നെല്ലിമലയിലെ സ്വകാര്യ വ്യക്തികളുടെ തോട്ടത്തിൽ ആണ് തീപിടുത്തം.
ഫെലിക്സ്, സി.ജെ. മാത്യു, റോഷൻ ചെരുമ്പക്കുനേൽ എന്നിവരുടെയും മാനുവൽ എസ്റ്റേറ്റിൻ്റെയും റബ്ബർ തോട്ടത്തിലാണ് തീ പടർന്നത്. കാഞ്ഞങ്ങാട് റേഞ്ചിലെ ഭീമനടി സെക്ഷനിലെ ഒട്ടേമാളം വനത്തോട് ചേർന്ന് കിടക്കുന്ന സ്വകാര്യഭൂമിയാണ് ഈ സ്ഥലങ്ങൾ. തീപിടിത്തം ഉണ്ടായ സമയത്ത്  വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടായത് തീയുടെ ആഘാതം കുറക്കാൻ കഴിഞ്ഞിട്ടുണ്ട്. ഭീമനടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ഒ. സുരേന്ദ്രന്റെ നേതൃത്വത്തിൽ ആയിരുന്നു തീ കെടുത്തുവാനുള്ള പ്രാഥമിക പ്രവർത്തനം ആരംഭിച്ചത്.  ഭീമനടി സെക്ഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ യദുകൃഷ്ണൻ , ജിഷ്ണു കുഞ്ഞികൃഷ്ണൻ, നിതിൻ ചന്ദ്രൻ, നന്ദകുമാർ, ഫോറസ്റ്റ് ബീറ്റ് അസിസ്റ്റൻറ് ആയ സന്തോഷ് ഡ്രൈവർ പ്രദീപ് കുമാർ തുടങ്ങിയവരും ഫയർ വാച്ചർ മാരായ സന്ദീപ്, അജീഷ്, ബിനു, രാജൻ, വിപിൻ ബാബു, മാധവൻ തുടങ്ങിയവരും  നാട്ടുകാരും ചേർന്ന്  തീ പൂർണമായും കെടുത്തുവാനുള്ള പരിശ്രമത്തിലാണ് നിലവിൽ. കുത്തനെയുള്ള പ്രദേശമായതിനാൽ ഏറെ പ്രയാസപ്പെട്ടാണ് തീ കെടുത്തുവാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതെന്നും അപകടസാധ്യത ഒഴിവായിട്ടുണ്ടെന്നും കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. രാഹുൽ അറിയിച്ചു.
Reactions

Post a Comment

0 Comments