Ticker

6/recent/ticker-posts

മയക്ക് മരുന്ന് പ്രതിയെ പിടികൂടാൻ പോകവെ വാഹനാപകടത്തിൽ മരിച്ച പൊലീസ് ഉദ്യോഗസ്ഥൻ്റെ കുടുംബത്തിന് ഒന്നേകാൽ കോടി രൂപ ഇൻഷൂർ തുക കൈമാറി

നീലേശ്വരം :മയക്ക് മരുന്ന് പ്രതിയെ പിടികൂടാൻ പോകവെ വാഹനാപകടത്തിൽ മരിച്ച പൊലീസ് ഉദ്യോഗസ്ഥൻ്റെ കുടുംബത്തിന് ഒന്നേകാൽ കോടി രൂപ ഇൻഷൂർ തുക ഇന്ന് കൈമാറി. കഴിഞ്ഞ സെപ്റ്റംബർ 26 ന് പുലർച്ചെ  ജില്ലയിൽ വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നാർക്കോട്ടിക് കേസ്സിൽ ഉൾപ്പെട്ട പ്രതിയെ പിടിക്കുന്നതിനായി കാറിൽ സഞ്ചരിക്കവെ ചെങ്കളയിൽ  വാഹനാപകടത്തിൽ മരിച്ച പൊലീസ് ഉദ്യോഗസ്ഥൻ സജീഷിൻ്റെ കേരള പൊലീസ് ഹൗസിംഗ് സഹകരണസംഘത്തിൻ്റെ  അപകട ഇൻഷുറൻസ് തുക 25 ലക്ഷം രൂപയും, എസ്.ബി.ഐ യുടെ അപകട ഇൻഷൂറൻസ് ഒരു കോടി രൂപയും    രാവിലെ നീലേശ്വരം വ്യാപാരഭവനിൽ  നടന്ന ചടങ്ങിൽ  ഡി.ജി പി യും വിജിലൻസ് മേധാവി
മനോജ് എബ്രഹാം  കുടുംബത്തിന് കൈമാറി. സജീഷിൻ്റെ പേരിലുള 24 ലക്ഷത്തിലധികം വരുന്ന ഭവന വായ്പ സംഘം എറ്റെടുത്ത് വീടിൻ്റെ രേഖകളും, സംഘത്തിൻ്റെ  പദ്ധതി പ്രകാരം സജീഷിന് ലഭിച്ച 10 ലക്ഷം രൂപയും  ഒരു മാസത്തിനുള്ളിൽ
സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ കുടുംബത്തിന് കൈമാറിയിരുന്നു. ഇന്ന് നടന്ന ചടങ്ങിൽ  ജില്ലാ പൊലീസ് മേധാവി  ബി.വി. വിജയ ഭരത് റെഡ്ഡി ,  കെ.പി.എസ്. ഒ. എ ട്രഷറർ ഉണ്ണികൃഷ്ണൻ , കെ.പി. ഒ. എ ജില്ലാ സെക്രട്ടറി പി. രവീന്ദ്രൻ. , എസ്.ബി ഐ റീജിയണൽ മാനേജർ രാജേഷ് ,കെ.പി എ ജില്ലാ സെക്രട്ടറി പി. വി. സുധീഷ്
പ്രസിഡന്റ് പി പ്രകാശൻ, സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം എ.പി. സുരേഷ്, കാസർകോട് ജില്ലാ സഹകരണ സംഘം പ്രസിഡന്റ് ടി.ഗിരീഷ് ബാബു , വ്യാപാരി വ്യവസായി ഏകോപന സമിതി നിലേശ്വരം യൂണിറ്റ് പ്രസിഡന്റ് കെ.വി.
 സുരേഷ്.  സംസാരിച്ചു. സംഘം വൈസ് പ്രസിഡന്റ് കെ.പി. പ്രവീൺ അധ്യക്ഷനായ ചടങ്ങിൽ സംഘം എക്സിക്യൂട്ടിവ് ഡയറക്ടർ ഇ വി. പ്രദീപൻ  സ്വാഗതവും ,സംഘം ഡയറക്ടർ  രാജേഷ് കടമ്പേരി നന്ദി പറഞ്ഞു.
Reactions

Post a Comment

0 Comments