കാസർകോട്:കവുങ്ങിന് വെള്ളം നനക്കവെ അബദ്ധത്തിൽ കിണറിൽ വീണ് യുവാവ് മരിച്ചു. ഇന്നലെ രാത്രി 7.30 മണിയാേടെയാണ് അപകടം. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുളിയാർ മുണ്ടക്കൈയിലെ നാരായണൻ നായർ, കാർത്യായനി ദമ്പതികളുടെ മകൻ എൻ. ചന്ദ്രൻ 50 ആണ് മരിച്ചത്. കുടുംബവകയായുള്ള മുണ്ടക്കൈയിലെ കവുങ്ങിൻ തോട്ടത്തിൽ വെള്ളം നനക്കുന്നതിനിടെയാണ് തോട്ടത്തിലെ കിണറിൽ വീണത്. ആദൂർ പൊലീസ് കേസെടുത്തു. ഇൻക്വസ്റ്റ് നടത്തും.
0 Comments