Ticker

6/recent/ticker-posts

പൊടി പടലത്തിൽ പൊറുതി മുട്ടിയ നാട്ടുകാർ റോഡ് ഉപരോധിച്ചു, കേസെടുത്ത് പൊലീസ്

കാഞ്ഞങ്ങാട് :പൊടി പടലത്തിൽ പൊറുതി മുട്ടിയ നാട്ടുകാർ റോഡ് ഉപരോധിച്ചു. സംഭവത്തിൽ പൊലീസ് 43 പേർക്കെതിരെ
കേസെടുത്ത് പൊലീസ്. കാഞ്ഞങ്ങാട് - കാസർകോട് കെ.എസ്.ടി.പി റോഡിൽ ചെമ്മനാട് ജമാഅത്ത് സ്കൂളിന് മുന്നിൽ റോഡിലാണ് നാട്ടുകാർ പ്രതിഷേധിച്ചത്. റോഡ് പണിയുടെ ഭാഗമായി ഒന്നര മാസമായി പൊടി ശ്വസിക്കുകയാണ് നാട്ടുകാരും വ്യാപാരികളും വിദ്യാർത്ഥികളുമെന്ന് പ്രതിഷേധിച്ചവർ പറഞ്ഞു. ഇതിന് പരിഹാരം തേടിയാണ് വിദ്യാർത്ഥികൾ ഉൾപെടെ പ്രതിഷേധിച്ചത്. ബി. എച്ച്. അബ്ദുൾ ഖാദർ, സി.കെ. സാജു , ഷാജഹാൻ ഉൾപെടെ ഉള്ളവർക്കെതിരെയാണ് മേൽപ്പറമ്പ പൊലീസ് കേസെടുത്തത്.
Reactions

Post a Comment

0 Comments