Ticker

6/recent/ticker-posts

ബേക്കൽ ലളിത് റിസോർട്ട്, സ്പയുടെ മുറികൾ അജ്ഞാതർ ബുക്ക് ചെയ്ത് പണം തട്ടി

കാഞ്ഞങ്ങാട് :ബേക്കൽ ലളിത് റിസോർട്ട്, സ്പയുടെ മുറികൾ അജ്ഞാതർ ബുക്ക് ചെയ്ത് പണം തട്ടിയെടുത്തു. പരാതിയിൽ  പൊലീസ് കേസെടുത്ത് പ്രതികളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു. സ്ഥാപനത്തിൻ്റെ ജോലിക്കാരാണെന്ന് ഉപഭോക്താക്കളെ വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ഇതിനായി റിസോർട്ടിൻ്റെ പേരും വിലാസവും ഉപയോഗിച്ച് വ്യാജമായി വെബ്സൈറ്റും നിർമ്മിച്ചിരുന്നു. തുടർന്ന് മുറികൾ ബുക്ക് ചെയ്ത ഉപഭോക്താക്കളിൽ നിന്നും പണം തട്ടിയെടുത്തെന്നാണ് പരാതി. ഈ മാസം 13നും 24 നും ഇടയിലായിരുന്നു തട്ടിപ്പ്.സ്ഥാപനത്തിലെ മാനേജർ കർണാടക മടിക്കേരികൊ ഗഹര ഹള്ളി സ്വദേശി പട്ടേൽ ജോയ് ഇറപ്പായുടെ പരാതിയിൽ കാസർകോട് സൈബർ പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments