Ticker

6/recent/ticker-posts

നിയന്ത്രണം വിട്ട ഓട്ടോറിക്ഷ റബർ തോട്ടത്തിലേക്ക് മറിഞ്ഞു രണ്ട് പേർക്ക് പരിക്ക്

കാഞ്ഞങ്ങാട് :നിയന്ത്രണം വിട്ട ഓട്ടോറിക്ഷറബർ തോട്ടത്തിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ആംബുലൻസ്
ഡ്രൈവർ ഉൾപ്പെട
 രണ്ട് പേർക്ക് പരിക്ക്.
മാലോം കണ്ണീർവാടിയിൽ ഇന്ന് രാവിലെയാണ് അപകടം. റോഡിൽ നിന്നും താഴ്ഭാഗത്തെ റബർ തോട്ടത്തിലേക്ക് മറിഞ്ഞ് റബർ മരത്തിൽ തട്ടി നിൽക്കുകയായിരുന്നു.
മാലോത്തെ  ആംബുലൻസ് ഡ്രൈവർ സനലിനും മറ്റൊരാൾക്കുമാണ് പരിക്ക്. ഓട്ടോ ഓടിച്ചിരുന്ന
 സനലിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും യാത്രക്കാരനെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Reactions

Post a Comment

0 Comments