കാഞ്ഞങ്ങാട് :കണ്ണൂരിലേക്ക് പോയ കോട്ടിക്കുളം സ്വദേശിയെ കാണാതായതായി പരാതി. കഴിഞ്ഞ 2 ന് രാവിലെ 10 ന് പോയ ആളെ കുറിച്ച് രണ്ടാഴ്ചയായി വിവരമില്ലെന്ന പരാതിയിൽ ബേക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പള്ളിക്കുന്നിൽ മൊയ്തീൻ കുഞ്ഞിയുടെ മകൻ അബ്ദുൾ മുനീറിനെ 53 യാണ് കാണാതായത്. സഹോദരൻ നൗഷാദിൻ്റെ പരാതിയിലാണ് കേസ്.
0 Comments