Ticker

6/recent/ticker-posts

യുവതിയുടെ പരാതിയിൽ മദ്രസ അധ്യാപകനെതിരെ പൊലീസ് കേസ്

കാഞ്ഞങ്ങാട് : രണ്ട് അടിപിടി കേസുകൾക്ക് പിന്നാലെയുവതിയുടെ പരാതിയിൽ മദ്രസ അധ്യാപകനെതിരെ പീഡന ശ്രമത്തിന് പൊലീസ് കേസ്. മടക്കര കോട്ടപ്പള്ളിയിലാണ് സംഭവം. മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടിക്കെതിരെയാണ് 35 കാരിയുടെ പരാതിയിൽ ചന്തേര പൊലീസ് കേസെടുത്തത്. 
പ്രാർത്ഥനക്കെത്തിയ സമയം, ആണുങ്ങൾ പ്രാർത്ഥിക്കുന്ന സ്ഥലത്തേക്ക് വിളിപ്പിച്ച് കൈകൾ പിടിച്ച ശേഷം മാറിടത്തിൽ പിടിച്ചെന്ന പരാതിയിലാണ് കേസെടുത്തത്. പ്രാർത്ഥനക്കെത്തുന്ന സമയം പലപ്പോഴും ശല്യപെടുത്തിയെന്നും യുവതി പറയുന്നു. ഇതേ സ്ഥലത്ത് കഴിഞ്ഞ ആഴ്ചയുണ്ടായ അടിപിടിയുമായി ബന്ധപെട്ട് ഈ മദ്രസ അധ്യാപകൻ്റെ പരാതിയിൽ സഹോദരങ്ങൾക്കും യുവാവിൻ്റെ പരാതിയിൽ മദ്രസ അധ്യാപകനും മറ്റൊരാൾക്കെതിരെയും ചന്തേര പൊലീസ് കേസെടുത്തിരുന്നു.
Reactions

Post a Comment

0 Comments