കാഞ്ഞങ്ങാട് :റമസാൻ മാസമാണല്ലോ
ദൂരെയുള്ള ജോലി സ്‌ഥലത്ത് ബാങ്ക് വിളി കേൾക്കണം.രാജപുരത്തെ ഇലക്ട്രോണിക്സ് ടെക്നിഷ്യൻ പി.എം.അമീ റുദ്ദീൻ പിന്നെ ഒന്നിനും കാത്തിരുന്നില്ല. സ്വന്തമായി ഒരു ഉപകരണം അങ്ങ് നിർമ്മിച്ചു. ഇപോൾ
പള്ളിയിൽ നിന്നുള്ള ബാങ്ക് വിളി കിലോമീറ്റർ ദൂരെയുള്ള ജോലി സ്‌ഥലത്ത്
അമീ റുദ്ദീന് കേൾക്കാം.
പുഞ്ചക്കരയിലെ മസ്‌ജിദുൽ ഹുദായിൽ ഇതിന് വേണ്ട ഉപകരണം സ്ഥാ പിച്ചു. ഇപോൾ പള്ളിയിൽ നിന്നുള്ള ബാങ്ക് വിളി രാജപുരത്തെ ജോലി സ്ഥലത്ത് നിന്ന് ഫോണിൽ കേൾക്കാം.
നേരത്തേ ഫോണിൽ ലഭ്യമായ ഓട്ടോ ആക്സസ് മോഡ് ഉപയോഗിച്ച് വിദേശത്തുള്ള നാട്ടുകാർക്ക് തങ്ങളുടെ
പള്ളിയിൽ നടക്കുന്ന പ്രാർഥനകൾ കേൾ ക്കാനും കുടെ പ്രാർഥിക്കാനും ഉള്ള സംവി ധാനങ്ങൾ അമീറുദ്ദീൻ ചെയ്തു നൽകിയിരുന്നു. പുതിയ ഉപകര ണത്തിൽ മൊബൈൽ ഫോണിലെ റീഡയൽ സംവിധാനമാണ് പ്രയോജനപ്പെടുത്തിയത്. പള്ളിയിൽ ബാങ്ക് വിളിക്കാൻ വൈദ്യുതി സ്വിച്ച് ഓൺ ചെയ്യുമ്പോൾ ഉപകരണം പ്രവർത്തിച്ച് ഓട്ടോ ഡയൽ സംവിധാനത്തിലൂടെ അമീറുദ്ദീന്റെ ഫോണിലേക്ക് കോൾ പോകും. എവിടെ ആയിരുന്നാലും കോൾ അറ്റൻഡ് ചെയ്താൽ തുടർന്ന് ബാങ്ക് വിളിയും
0 Comments