Ticker

6/recent/ticker-posts

അനധികൃതമായി ചെങ്കല്ല് കടത്ത് മൂന്ന് ലോറികളെ കസ്റ്റഡിയിലെടുത്തു

നീലേശ്വരം :അനധികൃതമായി ചെങ്കല്ല് കടത്തുകയായിരുന്ന മൂന്ന് ലോറികൾ  റവന്യൂ അധികൃതർ പിടികൂടി.രണ്ടു  ദിവസങ്ങളിലായി നടന്ന പരിശോധനയിലാണ് മൂന്നു ലോറികൾ കസ്റ്റഡിയിലെടുത്തത്. പരാതിയുടെ അടിസ്ഥാനത്തിൽ ആർ  ഡി ഒ യുടെ നിർദ്ദേശപ്രകാരം  കരിന്തളം കയനിയിലെ ചെങ്കൽ പണയിൽ കരിന്തളം വില്ലേജ് ഓഫീസർ കെ. രാധിക നടത്തിയ പരിശോധനയിൽ മലപ്പുറം സ്വദേശി നവാസിൻ്റെ ഉടമസ്ഥതയിലുളള ലോറിയാണ് പിടികൂടിയത്.ഇന്ന് വൈകുന്നേരം വെള്ളരിക്കുണ്ട് തഹസിൽദാർ പി വി മുരളി, കരിന്തളം വില്ലേജ് ഓഫീസർ കെ രാധിക എന്നിവരുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘം മലപ്പുറം സ്വദേശികളായ ഷാഹുൽ ഹമീദ്,മുഹമ്മദ് സിനാൻ  എന്നിവരുടെ ഉടമസ്ഥതയിലുള്ള ലോറികളും  പിടികൂടി.പിടികൂടിയ ലോറികൾ കരിന്തളം വില്ലേജ് ഓഫീസ് കോമ്പൗണ്ടിലേക്ക് മാറ്റി.വരും ദിവസങ്ങളിലും പരിശോധനകൾ തുടരുവാൻ തന്നെയാണ് റവന്യൂ അധികൃതരുടെ തീരുമാനം.
Reactions

Post a Comment

0 Comments