കാഞ്ഞങ്ങാട് :
നീലേശ്വരത്ത് അനധികൃത കരമണൽ കടത്ത് തടഞ്ഞു. ടിപ്പർ ലോറി പിടികൂടി.
നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിൽ ദേശീയപാതയിലൂടെ കാഞ്ഞങ്ങാട് ഭാഗത്ത് നിന്നും അനധികൃതമായി കരമണൽ കടത്തിവരികയായിരുന്ന ടിപ്പർ ലോറിയാണ് പൊലീസ് പിടികൂടിയത്.
നീലേശ്വരം സബ് ഇൻസ്പെക്ടർ കെ. സുഭാഷ്, സിവിൽ പൊലീസ് ഓഫീസർമാരായ ബാബു, അജിത്ത് എന്നിവർ ചേർന്നാണ് പരിശോധന നടത്തി വാഹനം തടഞ്ഞത്.
അനധികൃതമായി കടത്തിക്കൊണ്ടുവന്ന കരമണലോടൊപ്പം ടിപ്പർ ലോറി പിടിച്ചെടുത്തതിനു ശേഷം, നിലവിലുള്ള നിയമ നടപടികളുടെ ഭാഗമായി വാഹനം ജിയോളജി വകുപ്പിന് കൈമാറിയിട്ടുണ്ട്. ഇത്തരത്തിലുള്ള നിയമലംഘനങ്ങൾക്കെതിരെ തുടർന്നും കർശന പരിശോധനകളും നടപടികളും ഉണ്ടാകും.
കുമ്പളയിൽ പൊതുസ്ഥലത്ത് മദ്യവിൽപ്പന. 180 മില്ലി ടെറ്റ്രാ പാക്കറ്റുകളുമായി യുവാവ് പിടിയിൽ.
കുബനൂർ എ.ടി.എസ് ഗ്രൗണ്ടിനു സമീപം റോഡരികിലെ പൊതുസ്ഥലത്ത്, കേരളത്തിൽ വിൽപ്പനയും ഉപയോഗവും നിരോധിച്ചിട്ടുള്ള ഇന്ത്യൻ നിർമിത വിദേശ മദ്യം അനധികൃതമായി വിൽപ്പനയ്ക്കായി സൂക്ഷിച്ച യുവാവിനെ പൊലീസ് പിടികൂടി. മംഗൽ പാടി പ്രദപ്ന നറിലെ അഭിഷേകിനെ 31 പിടികൂടി. 180 മില്ലി ശേഷിയുള്ള 26 ടെറ്റ്രാ പാക്കറ്റ് ഇന്ത്യൻ നിർമിത വിദേശ മദ്യം പൊലീസ് കണ്ടെടുത്തു.
0 Comments