Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് ടൗണിന് സമീപം ഒഴിഞ്ഞ പറമ്പിൽ അജ്ഞാതൻ മരിച്ച നിലയിൽ

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് ടൗണിന് സമീപം ഒഴിഞ്ഞ പറമ്പിൽ അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് വൈകീട്ട് 5 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ടിബി റോഡിൽ വ്യാപാരി ഭവന് റോഡിൻ്റെ എതിർ വശം റെയിൽവെ പാളം ഭാഗത്ത്
ബേക്കറി കടക്ക് പിറകിലുള്ള ഒഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. മുണ്ടും ഷർട്ടുമാണ് വേഷം. 60 വയസ് പ്രായം തോന്നിക്കും. ടൗണിൽ കാണുന്ന ആളാണെന്ന് പറയുന്നു. മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമെന്ന് കരുതുന്നു. ഹോസ്ദുർഗ് പൊലീസ് സ്ഥലത്തെത്തി.
Reactions

Post a Comment

0 Comments