Ticker

6/recent/ticker-posts

മൂന്ന് പേരെ ആക്രമിച്ച് ചായ്യോത്ത് ഭീതി പരത്തിയ പന്നിയെ വെടിവച്ച് കൊന്നു

കാഞ്ഞങ്ങാട് :ചായ്യോത്ത് ഭീതി പരത്തിയ പന്നിയെ ഷൂട്ടർമാരുടെയും പഞ്ചായത്തിൻ്റെയും വനം വകുപ്പ്  ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ  വെടിവെച്ചു കൊന്നു.
ഇന്നലെ ചായ്യോത്ത് എം ജി സ്മാരക വായനശാലയുടെ  
വിജ്ഞാന സദസിനിടെ ഉണ്ടായ കാട്ടുപന്നി ആക്രമണത്തിൽ അജി വേങ്ങത്താനാത്ത് തണൽ കുണ്ഡാരം, എ. അപ്പു മാഷ് കുണ്ഡാരം,പി ബാബു രാജ് മാനുരി  എന്നിവർക്ക് പരിക്കേൽക്കുകയും  ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തിരുന്നു.  പി ബാബുരാജ് മാനൂരിയെ സാരമായ പരിക്കുകളോടെ കാഞ്ഞങ്ങാട് ഐഷാൾ ആശുപത്രിയിൽ അഡ്മിറ്റ്‌ ചെയ്തിട്ടുണ്ട്.മറ്റ് രണ്ട് പേരുടെ പരിക്കുകൾ നിസാരമാണ്.ഓണററി ചീഫ് വൈൽഡ് ലൈഫ് വാർഡ്ന്റെ അധികാരം ഉപയോഗിച്ച് കിനാന്നൂർ കരിന്തളം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മെമ്പറും പഞ്ചായത്ത് പ്രസിഡന്റുമായ എം. രാജൻ്റെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. രാഹുലിന്റെ  നിർദേശ പ്രകാരം സംഭവ സ്ഥലത്ത് എത്തിയ ഭീമനടി സെക്ഷനിലെ ബി.എഫ്.ഒ യു . സുധീഷ് , ഡ്രൈവർ പ്രദീപ്‌ കുമാർ, വാച്ചർ അനൂപ് , എംപാനൽ ഷൂട്ടർമാരായ രവീന്ദ്രൻ സി കെ കുറുഞ്ചേരി, പി കരുണാകരൻ നെല്ലിയടുക്കം എന്നിവരടങ്ങുന്ന സംഘം ഭീതി പരത്തിയ കാട്ടുപന്നിയെ രാത്രിയോടെ വെടിവെച്ച് കൊല്ലുകയായിരുന്നു.
Reactions

Post a Comment

0 Comments