Ticker

6/recent/ticker-posts

വീട്ടുകാർ മരിച്ചു പോയെന്ന് കരുതിയ യുവാവിനെ അഞ്ച് വർഷങ്ങൾക്ക് ശേഷം കണ്ടെത്തി പൊലീസ്

കാസർകോട്:അഞ്ച് വർഷം മുൻപ് കാണാതായ കാസർകോട്ടെ യുവാവിനെ രാജസ്ഥാനിൽ കണ്ടെത്തി. മായിപ്പാടിയിലെ കെ. കുഞ്ഞാലിയുടെ മകൻ
 അബ്ദുൾ സലാമിനെ 40 ആണ് കണ്ടെത്തിയത്.
 കാസർകോട് നിന്നും 5 വർഷം മുൻപ് കാണാതായതാണ്. മാനസികാസ്വസ്ഥ്യമുള്ള അബ്ദുൾ സലാമിനെ രാജസ്ഥാനിൽ അപ്ലാഘർ എന്ന സ്ഥലത്ത്  മലായാളിയായ നേവി ഉദ്യോഗസ്ഥൻ കാണുകയും അബ്ദുൾ സലാം "കാസർകോട് കുട്ലു" എന്ന് തുടർച്ചയായി അവർത്തിച്ച് സംസാരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നു നേവി ഉദ്യോഗസ്ഥൻ  കാസർകോട് ജില്ലാ പൊലീസ് മേധാവിയെ ബന്ധപ്പെട്ടു. ജില്ല പൊലീസ് മേധാവി അന്വേഷണത്തിന് നിർദ്ദേശം നൽകുകയും ചെയ്തു. അന്വേഷണത്തിൽ ആലംപാടിയുള്ള നൂറുൽ ഇസ്ലാം അനാഥാലയത്തിൽ പഠിച്ചിരുന്നതായും, പഠനം പൂർത്തിയാക്കി അവിടെ നിന്നും പോയതായും മനസ്സിലാക്കി, തുടർന്നുള്ള അന്വേഷണത്തിൽ കാണാതായാളുടെ വീട് മായിപ്പാടി ചിപ്പാർ എന്ന സ്ഥലത്താണെന്ന് കണ്ടെത്തുകയും, ബന്ധുക്കളുടെ വിവരങ്ങൾ ശേഖരിച്ച് അന്വേഷണം നടത്തി. അഞ്ച് വർഷങ്ങൾക്ക് മുൻപ് കാണാതായിരുന്നുവെന്നും, മനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചു വന്നിരുന്നതായും, കാണാതായതിന് ശേഷം കുറെക്കാലം അന്വേഷിച്ച് ഒടുവിൽ  മരപ്പെട്ടതായി കണക്കാക്കി ബന്ധുക്കൾ അന്വേഷണം അവസാനിപ്പിച്ച നിലയിലാണെന്നും മനസ്സിലാക്കി,  പൊലീസിസ് അന്വഷണത്തിൽ ലഭിച്ച പഴയ ഫോട്ടോയും പുതിയ ഫോട്ടോയും സോഫ്ട്‌വെയർ ഉപയോഗിച്ച് താരതമ്യ പഠനം നടത്തുകയും രാജസ്ഥാനിൽ കണ്ടെത്തിയ ആൾ കാസർകോട് നിന്നും കാണാതായ അബ്ദുൾ സലാം തന്നെയാണെന്ന് ഉറപ്പ് വരുത്തുകയും ചെയ്തു .
കാസർകോട് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ നളിനാക്ഷൻ യുവാവ് താമസിപ്പിച്ചു വന്ന അപ്ലാഘർ ആശ്രമം അധികാരികളുമായി ബന്ധപ്പെട്ട്, ജയ്പുർ സെൻട്രൽ ഡീറ്റെക്റ്റീവ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ൽ കോഴ്സിൽ പങ്കെടുക്കുകയായിരുന്ന കാസർകോട് പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ രതീഷ്, ബദിയടുക്ക പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ഗോകുൽ എന്നിവരെ അറിയിക്കുകയും ഇവർ
 കച്ചാമൻ സിറ്റി എന്ന സ്ഥലത്തുള്ള അപ്ന ഘർ എന്ന ആശ്രമത്തിൽ എത്തുകയും ചെയ്തു . തുടർന്ന്
അബ്ദുൾ സലാമിനെ കൂട്ടികൊണ്ടുവന്ന് സലാമിന്റെ സഹോദരനെ ഏൽപ്പിച്ചു.
Reactions

Post a Comment

0 Comments