Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് നഗരസഭ ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ ബലക്ഷയം വിദഗ്ധ സംഘം പരിശോധിച്ചു

കാഞ്ഞങ്ങാട്: കാലപ്പഴക്കം ചെന്ന കാഞ്ഞങ്ങാട് നഗരസഭ ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ ബലക്ഷയം വിദഗ്ധ സംഘം പരിശോധിച്ചു. കോഴിക്കോട് എൻ.ഐ.ടി യിൽ നിന്നുള്ള മൂന്നംഗ സംഘമാണ് .രണ്ടര മണിക്കൂറോളം പരിശോധന നടത്തിയത്.മൂന്ന് ആഴ്ചക്കുള്ളിൽ പരിശോധന റിപ്പോർട്ട് ലഭിക്കും.പരിശോധന സംഘത്തോടൊപ്പം നഗരസഭാ ചെയർമാൻ വി.വി. രമേശനും ഉണ്ടായിരുന്നു.നേരത്തെ കാസർകോട് എൽ ബി എസ് കോളേജ് സംഘം പരിശോധന നടത്തിയിരുന്നു.ഈ സംഘത്തിന്റെ വ്യക്തമായ മറുപടി ലഭിക്കാത്തതിനെ തുടർന്ന് നഗരസഭാ കൗൺസിലിന്റെ നിർദേശത്തെ തുടർന്നാണ് എൻ. ഐ. ടി സംഘമെത്തിയത്. ബസ്റ്റാൻഡ് കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളിൽ കോൺക്രീറ്റ് പാളികൾ അടർന്നു വീഴുന്നത് പതിവായതിനാൽ കെട്ടിടം അപകടാവസ്ഥയിലാണെന്ന് പ്രചരണമു ണ്ടായിരുന്നു.ഇത് ദൂരീകരിക്കാനാണ് കെട്ടിടത്തിന്റെ ബലക്ഷയം പരിശോധിക്കുന്നത്. റിപോർട്ട് ലഭിച്ച ശേഷം തുടർനടപടിയുണ്ടാവും.

Reactions

Post a Comment

0 Comments