Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ട് കോടതി വളപ്പിൽ തീവച്ചു, മരത്തടികൾ കത്തി നശിച്ചു

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട്ട് കോടതി വളപ്പിൽ മനപൂർവം തീവച്ചു. കോടതി വളപ്പിൽ മുറിച്ചിട്ടിരുന്ന മരത്തടികൾ കത്തി നശിച്ചു. ഇന്നലെ രാത്രി 7.20 മണിയോടെയായിരുന്നു തീ വെപ്പ്. പുതിയ കോട്ടയിലെ ഹോസ്ദുർഗ് കുടുംബ കോടതിയും മോട്ടോർ ആക്സിഡൻ്റ് ക്ലൈംസ് ട്രിബ്യൂണൽ കോടതിയും പ്രവർത്തിക്കുന്ന കോമ്പൗണ്ടിനകത്താണ് തീവച്ചത്. മരം കത്തി നശിച്ചതിൽ 5000 രൂപ നഷ്ടമുണ്ടായി. ആരോ മനപൂർവം തീവച്ചെന്ന സബ് കോടതി സെൻട്രൽ നാസിറിർഎച്ച്. ദയാനന്തൻ്റെ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments