Ticker

6/recent/ticker-posts

നീലേശ്വരത്ത് കോൺഗ്രസ് ഓഫീസ് ആക്രമിച്ചു, ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസ്

നീലേശ്വരം : മന്ത്രി വീണാ ജോർജിനെ ആക്രമിച്ചതായി ആരോപിച്ച് ഡി.വൈ.എഫ്.ഐ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെനീലേശ്വരത്ത് കോൺഗ്രസ് ഓഫീസ് ആക്രമിച്ചു. സംഭവവുമായി ബന്ധപ്പെട്ട്
 ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു, പടിഞ്ഞാറ്റം കൊഴുവലിൽ പ്രവർത്തിക്കുന്ന കോൺഗ്രസ് ഓഫീസായ രാജീവൻ ഭവന് നേരെയാണ് ആക്രമണമുണ്ടായത്. രാത്രി 7 മണിയോടെ ഓഫീസിൽ അതിക്രമിച്ച് കയറി ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ ഓഫീസ് തല്ലി തകർത്തെന്നാണ് കേസ്. പതിനായിരം രൂപയുടെ നഷ്ട്ടം സംഭവിച്ചു. ജനാല ചില്ലുകൾ ഉൾപെടെ തല്ലിത്തകർത്തു. പൊലീസ് എത്തിയതിനാൽ കൂടുതൽ നാശനഷ്ടം ഒഴിവായി. അക്രമത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് നീലേശ്വരത്ത് പ്രകടനം നടത്തി.
കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിൽ രതീഷ്, സനു മോഹൻ കണിച്ചിറ,സബിൻ മൂലപ്പള്ളി, ശ്യാമിനി ശബിൻ, അജേഷ് , ആകാശ് പടിഞ്ഞാറ്റം കൊവൽ, പ്രണവ് ഓർച്ച, സഞ്ജയ് പൊടോതുരുത്തി, നിധിൻ, സാർജിക്കോ ലൂസോവ്, മറ്റ് കണ്ടാലറിയാവുന്നവർ ഉൾപെടെ ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു.
Reactions

Post a Comment

0 Comments