Ticker

6/recent/ticker-posts

ജീവനൊടുക്കിയ ചിന്നുപാപ്പുവിന് രണ്ട് ലക്ഷം ഫോളോവേഴ്സ് പൊലീസ് അന്വേഷണം ആരംഭിച്ചു

കാസർകോട്: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറെ ജീവനൊടുക്കിയത് താമസിക്കുന്ന വാടക വീട്ടിലെ മുറിയിൽ സീലിംഗ് ഫാനിൽ ബെഡ് ഷീറ്റിൽ കെട്ടി തൂങ്ങി. 
ആദൂർ സ്വദേശിനി 
രേഷ്മ എന്ന ചിന്നു പാപ്പുവാണ് മരിച്ചത് .
ഉളിയത്തടുക്ക ,
ആസാദ് നഗറിൽ  വാടകവീട്ടിൽ ഇന്ന് ഉച്ചക്ക് 1.30 ന് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ  ടൗൺ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഏറെ സജീവമായിരുന്നു ചിന്നു പാപ്പു. ഇവർക്ക് രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ട്. തനത് കാസർകോട് ഭാഷയിൽ സോഷ്യൽ മീഡിയയിൽ കണ്ടൻ്റ് ക്രിയേറ്റ് ചെയ്യുന്ന ചിന്നു പ്പാപ്പുവിൻ്റെ നിരവധി വീഡിയോകൾ വൈറലായി മാറിയിരുന്നു. പ്രദേശിക വിഭവങ്ങളെയും, നാടൻ ഭക്ഷണത്തെയുമെല്ലാം തനിമ ചോരാതെ, പരിചയപ്പെടുത്തു 
കയും ചെയ്യുന്ന ചിന്നുപ്പാപ്പുവിൻ്റെ വീഡിയോകൾക്ക് ലക്ഷങ്ങളാണ് കാഴച്ചക്കാരായുള്ളത്. പ്രൊമേഷൻ വീഡിയോകളും യുവതി ചെയ്തു വന്നിരുന്നു.
ലക്ഷക്കണക്കിന് കാഴച്ചക്കാരും ഫോളോവേഴ്സുമായി,
ഇത്രയും പോപ്പുലറായി നിൽക്കെ, 
യുവതി ജീവനൊടുക്കിയതിന് പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്ന കാര്യം പൊലീസ് പരിശോധിച്ച് വരുന്നുണ്ട്.
Reactions

Post a Comment

0 Comments