Ticker

6/recent/ticker-posts

മദ്യ ലഹരിയിൽ ബസ് കണ്ടക്ടർ പൊലീസ് പിടിയിൽ

കാസർകോട്:മദ്യ ലഹരിയിൽ സ്വകാര്യ
 ബസ് 
കണ്ടക്ടറെ ബസിൽ നിന്നും
പൊലീസ് കസ്റ്റഡിയിലെടുത്തു. 
മംഗ്ളുരു , കണ്ണൂർ റൂട്ടിൽ സർവീസ് നടത്തുന്ന മെഹബൂബ് ബസിൽ നിന്നുമാണ് കണ്ടക്ടറെ കുമ്പള പൊലീസ് കസ്റ്റഡിയിലെടുത്തത്. കൂത്ത് പറമ്പ് സ്വദേശി പി. വി. ഷൈജു 45 വിനെതിരെ കേസെടുത്തു. ലഹരിയിൽ യാത്രക്കാരോട് കലഹമുണ്ടാക്കിയെന്നാണ് കേസ്. ഫോണിൽ കൂടി വിവരം ലഭിച്ചതിനെ തുടർന്ന് കുമ്പളയിൽ ബസ് നിർത്തിച്ച് കണ്ടക്ടറെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മംഗ്ളുരു ഭാഗത്ത് നിന്നും വരികയായിരുന്നു ബസ്.
Reactions

Post a Comment

0 Comments