കാഞ്ഞങ്ങാട് :
കർണാടക ആഭ്യന്തരവകുപ്പ് മന്ത്രി ജി. പരമേശ്വര ഇന്ന്
വൈകീട്ട് പെരിയകല്യാേട്ട് എത്തി.ശരത് ലാൽ കൃപേഷ് ഏഴാമം രക്തസാക്ഷിത്വ ദിനാചരണതോട് അനുബന്ധിച്ചു ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ല്യോട്ട് ശരത് ലാൽ- കൃപേഷ് നഗറിൽ നടന്ന അനുസ്മരണ സമ്മേളനം അദ്ദേഹം
ഉദ്ഘാടനം ചെയ്തു.
മനുഷ്യനെ ഉന്മൂലനം ചെയ്തുകൊണ്ടുള്ള രാഷ്ട്രീയം കാലഹരണപ്പെട്ടതാണെന്നും നാടിന്റെ സ്വസ്ഥത തകർക്കുകയും പുരോഗതി തടസ്സപ്പെടുത്തുകയും ചെയ്യുന്ന പകയുടെ രാഷ്ട്രീയം സിപിഎം അവസാനിപ്പിക്കണമെന്നും കർണാടക സംസ്ഥാന ആഭ്യന്തര മന്ത്രി ജി പരമേശ്വര ആവശ്യപ്പെട്ടു.
വർഗീയ താൽപ്പര്യത്താൽ നാട്ടിൽ അനൈക്യം ഉണ്ടാക്കുന്ന ബിജെപിയും രാഷ്ട്രീയത്തിൽ മനുഷ്യനെ കൊലപ്പെടുത്തുന്ന സിപിഎമ്മും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ് എന്നും മന്ത്രി പ്രസ്താവിച്ചു. ശരത് ലാൽ കൃപഷ് രക്തസാക്ഷികളുടെ പേരിൽ കല്യോട്ട് നിർമ്മിക്കുന്ന സാംസ്കാരിക കേന്ദ്രത്തിന്റെ നിർമ്മാണ ചിലവ് പൂർണമായും കർണാടക കോൺഗ്രസ് കമ്മിറ്റി വഹിക്കുമെന്ന് അദ്ദേഹം അറിയിച്ചു.ഡിസിസി പ്രസിഡന്റ് പി കെ. ഫൈസൽ അധ്യക്ഷത വഹിച്ചു. യോഗത്തിൽ രാജ്മോഹൻ ഉണ്ണിത്താൻ എം പി അനുസ്മരണ പ്രഭാഷണം നടത്തി സംസ്ഥാന യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഒ. ജെ ജനീഷ് മുഖ്യാതിഥിയായി സംസാരിച്ചു . ഡിസിസി ജനറൽ സെക്രട്ടറി എം സി പ്രഭാകരൻ സ്വാഗതം പറഞ്ഞു. കെപിസിസി ജനറൽ സെക്രട്ടറിമാരായ കെ നീലകണ്ഠൻ, ഹക്കീം കുന്നിൽ, യുഡിഎഫ് ജില്ലാ കൺവീനർ എ . ഗോവിന്ദൻ നായർ, കോൺഗ്രസ് നേതാക്കളായ ടി എം സഹിദ്, ബാലകൃഷ്ണൻ പെരിയ,കരിമ്പിൽ കൃഷ്ണൻ, ശാന്തമ്മ ഫിലിപ്പ്,മീനാക്ഷി ബാലകൃഷ്ണൻ അഡ്വ. കെ കെ രാജേന്ദ്രൻ, പിജി ദേവ് ബി പി പ്രദീപ്കുമാർ സംസാരിച്ചു, പിവി സുരേഷ്, രാജൻ പെരിയ, ധന്യാ സുരേഷ്, കെ പി പ്രകാശൻ, എം കുഞ്ഞമ്പു നമ്പ്യാർ, സോമശേഖര ഷെനി, പി കുഞ്ഞികണ്ണൻ, ബലരാമൻ നമ്പ്യാർ, ലക്ഷമണ പ്രഭു, ഡീഎംകെ മുഹമ്മദ്, തോമസ് മാത്യു, കെ വാരിജക്ഷൻ,രാജു കട്ടക്കയം, സി വി ഭാവനൻ, കെ വി ഭക്തവത്സലൻ, ഉമേഷൻ ബെളൂർ, കെ വി വിജയൻ, മധുസൂദനൻ ബാലൂർ, മടിയൻ ഉണ്ണികൃഷ്ണൻ, ടി ഗോപിനതൻ നായർ, കാർത്തികേയൻ പെരിയ,മിനി ചന്ദ്രൻ, എ വാസുദേവൻ,ജവാദ് പുത്തൂർ, ദിവാകരൻ കരിച്ചേരി, പി രാമചന്ദ്രൻ, അഡ്വ. എം കെ ബാബുരാജ്, രാജൻ അരിക്കര, ഇരിയ ഗോപാലൻ സംബന്ധിച്ചു.
0 Comments