കാഞ്ഞങ്ങാട് കണ്ണൂർ സർവകലാശാല യൂണിയൻ കലോത്സവത്തിന് ഇന്ന് കാഞ്ഞങ്ങാട്ട് തിരിതെളിഞ്ഞു.4, 5, 6, 7, 8 തീയതികളിൽ നെഹ്റു ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ ആണ് കലോൽസവം ആരംഭിച്ചത്. സ്റ്റേജിതര മത്സരങ്ങൾ 4, 5 തീയതികളിൽ ആണ്. സ്റ്റേജിതര മത്സരങ്ങളുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് വേദി 1 ൽ( മിനി ഓഡിറ്റോറിയം) ഓടക്കുഴൽ പുരസ്‌കാര ജേതാവ് ഇ. പി. രാജഗോപാലൻ നിർവഹിച്ചു. സർവകലാശാല യൂണിയൻ ചെയർമാൻ നന്ദജ്ബാബു അധ്യക്ഷനായി. മുഖ്യാതിഥി യായിഉണ്ണി കാനായി പങ്കെടുത്തു. സ്റ്റേജ് മത്സരങ്ങൾ 6, 7, 8 തീയതികളിൽ നടക്കും. സ്റ്റേജ് മത്സരങ്ങളുടെ ഉദ്ഘാടനം 6ന് പകൽ 2 മണിക്ക് പട്ടിക ജാതി പട്ടിക വർഗ പിന്നാക്ക വിഭാഗം വകുപ്പ് മന്ത്രി ഒ. ആർ. കേളു നിർഹിക്കും. സംഘാടക സമിതി ചെയർമാൻ വി. വി. രമേശൻ അധ്യക്ഷനാവും. മുഖ്യാതിഥി കളായിപ്രകമ്പനം സിനിമയുടെ അഭിനേതാക്കളും അണിയിറ പ്രവർത്തകരും പങ്കെടുക്കും. രാജ്‌മോഹൻ ഉണ്ണിത്താൻ എംപി, ജില്ലയിലെ എംഎൽഎമാർ, സർവകലാശാല വിസി, സിൻഡിക്കേറ്റ് അംഗങ്ങൾ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും. അഞ്ച് ദിവസത്തെ കലോത്സവത്തിൽ 141 ഇനങ്ങളിൽ 3590 മത്സരാർഥികൾ പങ്കെടുക്കും. കാസർകോട്, കണ്ണൂർ ജില്ലകളിലെയും വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിലെയും 99 കോളേജുകളിൽനിന്നുള്ള മത്സരാർഥികളാണ് കലോത്സവത്തിനെത്തുക. 11 വേദികളിലായാണ് മത്സരം. നെഹ്രു കോളേജിനു പുറമെ പടന്നക്കാട് കാർഷിക കോളേജ്, അലാമിപ്പള്ളി പുതിയ ബസ് സ്‌റ്റാൻഡ് എന്നിവിടങ്ങളിൽ ഓരോ വേദി ഉണ്ട്.
0 Comments