Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് നഗരസഭ മുൻ കൗൺസിലറും മുസ്ലിം ലീഗ് നേതാവുമായ റസാഖ് തായലക്കണ്ടി നിര്യാതനായി

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് നഗരസഭ മുൻ കൗൺസിലറും മുസ്ലിം ലീഗ് നേതാവുമായ പടന്നക്കാട്ടെ റസാഖ് തായലക്കണ്ടി 60 നിര്യാതനായി. ഇന്ന് പുലർച്ചെ മംഗലാപുരം ആശുപത്രിയിലാണ് മരണം. അസുഖ ബാധിതനായി ചികിൽസയിലായിരുന്നു.
സാമൂഹ്യ, സാംസ്ക്കാരിയ മേഖലകളിൽ സജീവമായിരുന്നു.
 ഹോസ്ദുർഗ് നിയോജകമണ്ഡലം മുസ്ലിംലീഗ് 
മുൻജനറൽ സെക്രട്ടറിയായിരുന്നു. കാഞ്ഞങ്ങാട് മുൻസിപ്പൽ മുൻ മുസ്ലിം ലീഗ് പ്രസിഡൻ്റ് ആയിരുന്നു.  കഴിഞ്ഞതവണത്തെ കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർ ഹസീന ഭാര്യ. അതിന് മുൻപ് റസാഖ് തായലക്കണ്ടി പടന്നക്കാട് വാർഡിലെ കൗൺസിലറായിരുന്നു.
 ഭൗതിക ശരീരം പടന്നക്കാട് നെഹ്റു കോളേജിന് സമീപമുള്ള അദ്ദേഹത്തിന്റെ വസതിയിൽ എത്തിച്ചു. ഉച്ചക്ക് മൂന്ന് മണി വരെ  അദ്ദേഹത്തിന്റെ വസതിയിലും 3. മണിക്ക്
പടന്നക്കാട് ജുമാ മസ്ജിദിൽ  മയ്യത്ത് നമസ്കാരത്തിന് ശേഷം
4 മണിക്ക്
തൈക്കടപ്പുറം നടുവിൽ പള്ളിയിൽ  കബറടക്കം നടക്കും.
.
Reactions

Post a Comment

0 Comments