Ticker

6/recent/ticker-posts

ചൂതാട്ട സ്ഥലത്ത് നിന്നും രണ്ട് പേരെ ബലം പ്രയോഗിച്ച് പിടികൂടി, പൊലീസിനെ തട്ടി മാറ്റി മറ്റുള്ളവർ രക്ഷപ്പെട്ടു

കാഞ്ഞങ്ങാട് :ചൂതാട്ട സ്ഥലത്ത് നിന്നും രണ്ട് പേരെ പൊലീസ് ബലം പ്രയോഗിച്ച് പിടികൂടി. ചൂതാട്ട സ്ഥലത്ത് നിന്നും
പൊലീസിനെ തട്ടി മാറ്റി മറ്റുള്ളവർ രക്ഷപ്പെട്ടു. പിടിയിലായവരും രക്ഷപെട്ടവരുമടക്കം അഞ്ച് പേർക്കെതിരെ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തു.
 എടത്തോട് ചേരിപ്പാടി പൊതു സ്ഥലത്ത് കുലുക്കി കുത്ത് നടത്തുകയായിരുന്ന വരെ പിടികൂടാനാണ് പൊലീസ് വേഷം മാറി എത്തിയത്. ഇന്നലെ രാത്രി 11.30 ന്
ആണ് സംഭവം. 
 കസ്ററഡിയിലെടുക്കാനുള്ള ശ്രമത്തിനിടെ പൊലീസിനോട് ചെറുത്തുനിന്ന രണ്ട് പേരെ മതിയായ ബലപ്രയോഗം നടത്തി  പിടികൂടിയെങ്കിലും മറ്റുള്ളവർ രക്ഷപെട്ടു. രക്ഷപെട്ട മൂന്ന് പേരെ തിരിച്ചറിഞ്ഞു. വിജയൻ, അസീസ്, രവി എന്നിവരാണ് പൊലീസിനെതട്ടി മാറ്റി രക്ഷപെട്ടതെന്ന് പൊലീസ് പറഞ്ഞു. മൂന്ന് പേർക്കെതിരെ കേസെടുത്തു.
കളി നടക്കുന്ന സ്ഥലത്തുനിന്നും പയാളത്തെ രാജേഷ് 33, സജിത്ത്30 എന്നിവരെയാണ് പിടികൂടിയത്. 
കളിക്കളത്തിൽ നിന്നും  7510 രൂപ  പിടിച്ചെടുത്തു. വെള്ളരിക്കുണ്ട് ഇൻസ്പെക്ടർ കെ.പി. സതീഷിൻ്റെ നേതൃത്വത്തിലായിരുന്നു ചൂതാട്ട സംഘത്തെ പിടികൂടിയത്.
Reactions

Post a Comment

0 Comments