ജീവനക്കാരനെ വെള്ളം നിറച്ച സ്റ്റീൽ ജഗ് കൊണ്ട് തലക്കടിച്ചു കൊല്ലാൻ ശ്രമം. ഹോട്ടലിലെ ചുമര് ഗ്ലാസ് പൊട്ടിത്തെറിച്ച് റോഡിൽ കൂടി പോവുകയായിരുന്ന പെൺകുട്ടിക്കും പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേർക്കെതിരെ കാസർകോട് പൊലീസ് വധശ്രമത്തിന് കേസെടുത്തു. ഇന്ന് ഉച്ചക്ക് ഒരു മണിയോടെ കെ.പി.ആർ അരോ റോഡിലെ മലബാർ ഫിഷ് പോയിൻ്റ് ഹോട്ടലിലാണ് അക്രമം. ജീവനക്കാരൻ നായന്മാർമൂലപടിഞ്ഞാർ മൂലയിലെ പി. ഉമ്മറിനാണ് 42 പരിക്കേറ്റത്. മുഹമ്മദലി, അബ്ദുൾ ഫിറോസ്, നൗഷാദ് എന്നിവർക്കാണ് പരിക്കേറ്റത്. ജഗ് കൊണ്ട് മുഖത്തടിച്ചും പരിക്കേൽപ്പിച്ചു. ഗ്ലാസിൻ്റെ കഷണം കൊണ്ടാണ് പെൺകുട്ടിക്ക് പരിക്കേറ്റത്.
0 Comments