കേരളം നമ്പർ വൺ ആണെന്നാണ് പിണറായി വിജയൻ ഇപ്പോഴും പറയുന്നതെന്നും
കേരളം കൊള്ളക്കാരുടെയും ഗുണ്ടകളുടെയും നാടായി മാറി
യെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പുതുയുഗ യാത്രക്ക് കാഞ്ഞങ്ങാട്ട് നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുണ്ടകളുടെ നാടായി മാറിയതുകൊണ്ടാണോ നമ്പർ വൺ എന്ന് മുഖ്യമന്ത്രി പറയുന്നതെന്നും അദ്ദേഹം ചോദിച്ചു.
ടീം യു.ഡി.എഫ് നൂറിൽ കൂടുതൽ സീറ്റുകൾ വാങ്ങി അധികാരത്തിലെത്തുമെന്നും സതീശൻ പറഞ്ഞു.
യുഡിഎഫ് ജമാഅത്തെെഇസ്ലാമിയുടെ പിന്തുണ വാങ്ങിയതിന് വർഗീയ കക്ഷികളുടെ കൂടാരത്തിൽ ആണെന്ന് ആക്ഷേപിക്കുന്ന എം വി ഗോവിന്ദന് മറവി രോഗമാണെന്നും ഇത് മനപ്പൂർവ്വരോഗമാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.പുതുയോഗയാത്രയുടെ ഭാഗമായി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം എം വി ഗോവിന്ദൻ മറവി രോഗം അഭിനയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു 42 വർഷം ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയിൽ കഴിഞ്ഞ കാര്യം അദ്ദേഹം മനപൂർവം മറക്കുകയാണ്.എം. വി. ഗോവിന്ദനും പിണറായി വിജയനും കാലാകാലങ്ങളായി വിജയിച്ചത് ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് വാങ്ങിയാണ്.പിണറായി വിജയൻ ജമാഅത്തെ ഇസ്ലാമിയെ ന്യായീകരിച്ചതിന്റെ വീഡിയോ ക്ലിപ്പിംഗ് വേണമെങ്കിൽ അയച്ചുതരാം ദേശാഭിമാനിയുടെ കട്ടിങ്ങും തരാം.ബാബറി മസ്ജിദ് തകർന്ന സമയത്ത് ലീഗിന് തീവ്രത പോരാ എന്ന് പറഞ്ഞു പുതിയ സംഘടന ഉണ്ടാക്കിയ വരെ തോളത്ത് വച്ചിട്ടാണ് കോൺഗ്രസിനെയും യുഡിഎഫിനെയുംവർഗീയ കക്ഷിയുടെ കൂടാരത്തിൽ ആണെന്ന് കുറ്റപ്പെടുത്തുന്നത്നെന്ന് സതീശൻ പറഞ്ഞു.നോർത്ത് കോട്ടച്ചേരി യാത്രയുടെ സ്വീകരണ ചടങ്ങിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു.ജാഥാ നായകൻ വി ഡി സതീഷിനെയും നേതാക്കളെയും മെട്രോ പ്ലാസയിലേക്ക് സ്വീകരിച്ച ആനയിച്ചു.പ്രിൻസ് ജോസഫ് അധ്യക്ഷനായി
0 Comments