കാഞ്ഞങ്ങാട്: ചീമേനിയിൽ ഫയർ സ്റ്റേ ഷന് ആവശ്യമായ തസ്തികകൾ സൃ ഷ്ടിച്ച് ആരംഭിക്കാൻ മന്ത്രിസഭയോഗത്തിൽ തീരുമാനം. 2024-25 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി മൂന്നുകോടി രൂപ അനുവദിച്ച പദ്ധതിയുടെ ഡി. പി.ആർ. പി.ഡബ്ല്യു.ഡി കെട്ടിടവി ഭാഗം മുഖേന തയാറാക്കി സർക്കാറിലേക്ക് സമർപ്പിച്ചതിനെ തുടർന്ന് ഇതിനോടകം പദ്ധതിക്ക്
ഭരണാനുമതി ലഭിച്ചിട്ടുള്ളതാണ്. എന്നാൽ, കെട്ടിടവും അനുബന്ധ സൗകര്യങ്ങളും നിർമിക്കാൻ ആവശ്യമായ സമയമെടുക്കു മെന്നതിനാൽ എം.എൽ.എ മു ൻകൈയെടുത്ത് കയ്യൂർ സർവിസ് സഹകരണ ബാങ്കിന്റെ സഹ കരണത്തോടെ താൽകാലികമായി ഫയർ സ്റ്റേഷൻ ആരംഭിക്കാൻ കയ്യൂരിലുള്ള ബാങ്കിൻ്റെ പഴയ കെട്ടിടം വിട്ടുകൊടുക്കാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഡിപ്പാർട്ട്മെൻ്റ് മുഖേന ആവശ്യമായ തസ്തികകൾ അനുവദിക്കുന്നതിന് സർക്കാറിലേക്ക് ശുപാർശ നൽകുകയും എം.എൽ.എ. മുഖ്യമന്ത്രിയോട് ആവശ്യം ഉന്നയിക്കുകയും ചെയ്തു. ഇതിൻ്റെ അ ടിസ്ഥാനത്തിലാണ് ഫയർസ്റ്റേഷൻ ആരംഭിക്കാൻ മന്ത്രിസഭ തീരു മാനമായത്.
ചീമേനി ടൗണിന് സമീപം പ്ലാന്റേഷൻ കോർപറേഷന്റെ കൈയിൽനിന്ന് മൂന്നേക്കർ ഭൂമി നേരത്തെ ഫയർ സ്റ്റേഷൻ നിർമിക്കുന്നതിന് ഫയർ ആൻഡ് റെസ്ക്യൂ ഡി പ്പാർട്ട്മെൻ്റിന് അനുവദിച്ചിരുന്നു.
560 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള കെട്ടിടമാണ് നിർമിക്കുക. അഞ്ച് ഫയർ എൻജിനുകൾക്ക് ഒരേസമയം പാർക്ക് ചെയ്യാവുന്ന ഗ്യാരേജ്, മെക്കാനിക്ക് റൂം, വുമൺസ് റസ്റ്റ് റൂം, സ്റ്റെയർ റൂം, ഓഫിസ് റൂം, ശുചിമുറി ബ്ലോക്ക് എന്നിവ ഗ്രൗണ്ട് ഫ്ലോറിലും, ഫസ്റ്റ് ഫ്ലോറിൽ സ്റ്റെയർ റൂമും ഉൾപ്പെടെയുള്ള കെട്ടിടമാണ് നിർമിക്കു ക. ഫയർസ്റ്റേഷന്റെ വൈദ്യുതീ കരണത്തിന് 20 ലക്ഷം രൂപയും ഇലക്ട്രോണിക്സ് പ്രവർത്തികൾ ചെയ്യുന്നതിന് ആറ് ലക്ഷം രൂപയും ഫയർ ഫൈറ്റിംഗ് വർക്കുകൾക്ക് ലക്ഷം രൂപയും ഉൾപ്പെടെയാണ് മൂന്ന്കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുള്ളത്.
0 Comments