Ticker

6/recent/ticker-posts

മാവുങ്കാലിൽ ബുള്ളറ്റ് യാത്രക്കാരന് മുകളിൽ മരം പൊട്ടി വീണു, പരിക്ക്

കാഞ്ഞങ്ങാട് : മരം പൊട്ടി സംസ്ഥാന പാതയിലേക്ക് വീണ് ബുള്ളറ്റ് യാത്രക്കാരന് പരിക്കേറ്റു. ഇന്ന് വൈകീട്ട് മാവുങ്കാൽ ആനന്ദാശ്രമത്തിന് സമീപം ആശുപത്രിക്ക് മുന്നിൽ റോഡരികിലെ മരം പൊട്ടിവീണാണ് അപകടം.പുതിയ കണ്ടത്തെ ഭാസ്ക്കരനാണ് പരിക്കേറ്റത്. റോഡരികിലെ പൂമരം പൊട്ടി ബുള്ളറ്റിലെ യാത്രക്കാരൻ്റെ ദേഹത്ത് വീണ് പരിക്കേൽക്കുകയായിരുന്നു. കൈക്കാണ് പരിക്ക്. കാഞ്ഞങ്ങാട് നിന്നും ഫയർ ഫോഴ്സെത്തി മരം മുറിച്ചുമാറ്റി.

Reactions

Post a Comment

0 Comments