കാഞ്ഞങ്ങാട് :സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ അകപ്പെട്ട ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രികരിച്ച് ജില്ലയിൽ വ്യാപക റെയ്ഡ് ഓപ്പറേഷൻ "സൈ ഹണ്ട്" . ജില്ലാ പൊലീസ് മേധാവി ബി. വി. വിജയ ഭരത് റെഡ്‌ഡിയുടെ മേൽനോട്ടത്തിൽ ജില്ലയിൽ 104 ഇടങ്ങളിൽ റെയ്ഡ് നടത്തി സബ് ഡിവിഷൻ ഡിവൈഎസ്പി, എ എസ് പി, എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ എസ്.എച്ച് ഒ മാർ അടങ്ങുന്ന സംഘം ജില്ലാ സൈബർ ക്രൈം പൊലീസ്, സൈബർ സെൽ എന്നിവരുടെ സഹായത്തോടെ ഇന്ന് പുലർച്ചെ മുതലാണ് റെയ്ഡ് നടത്തിയത്. ഇതിൽ 34 കേസുകൾ ജില്ലയിൽ രജിസ്റ്റർ ചെയ്യുകയും 34 പേരെ പിടികൂടുകയും ചെയ്തിട്ടുണ്ട് . കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത് 12 കേസുകൾ. സൈബർ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട ബാങ്ക് അക്കൗണ്ടുകൾ സൈബർ വിദഗ്ധരുടെ നേതൃത്വത്തിൽ കണ്ടെത്തിയാണ് റെയ്ഡ് . കാസർകോട് സബ് ഡിവിഷനിൽ 20, ബേക്കൽ സബ് ഡിവിഷനിൽ 9, കാഞ്ഞങ്ങാട് സബ് ഡിവിഷനിൽ 5 കേസുകൾ എന്നിങ്ങനെയാണ് കണക്കുകൾ. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് പൊലീസ് അറിയിച്ചു.
0 Comments