Ticker

6/recent/ticker-posts

മുറിയനാവി വാഹനാപകടത്തിൽ വിദ്യാർത്ഥിയുടെ മരണം സി.സി.ടി.വി ദൃശ്യം പുറത്ത്

കാഞ്ഞങ്ങാട് :മുറിയനാവിയിൽ ഇന്ന്
വൈകീട്ടുണ്ടായ വാഹനാപകടത്തിൽ വിദ്യാർത്ഥിയുടെ മരണത്തിനിടയാക്കിയ
തിൻ്റെ സി.സി.ടി.വി ദൃശ്യം പുറത്ത് വന്നു. അപകടം നടക്കുമ്പോൾ ഉള്ള ദൃശ്യമാണ് ലഭിച്ചത്.
കുശാൽ നഗർ പോളിടെക്നിക് വിദ്യാർഥികണ്ണൂർ കുഞ്ഞിമംഗലം ഏഴിമല സ്വദേശി രോഹിത് 20 മരിക്കുകയും
ബൈക്കിൽ കൂടെയുണ്ടായിരുന്ന സുഹൃത്ത് അലന് I9 പരിക്കേറ്റ സംഭവത്തിൽ ഹോസ്ദുർഗ് പൊലീസ് കേസ് എടുത്തു. അലനെ
  കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിൽ നിന്നും മംഗലാപുരത്തേക്ക് മാറ്റി ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിന്നു രോഹിത്.
 മെക്കാനിക്കൽ രണ്ടാം വർഷ വിദ്യാർത്ഥിയായ രോഹിതിനെ
നാട്ടുകാരനും സുഹൃത്തുമായ അലൻ കൂട്ടാൻ കാഞ്ഞങ്ങാട്ടെത്തി ഇരുവരും നാട്ടിലേക്ക് മടങ്ങവെയാണ് അപകടം. കല്ലൂരാവിഭാഗത്തേക്ക് ഓടിച്ചു പോവുകയായിരുന്ന
ബൈക്ക്, മുന്നിലുണ്ടായിരുന്ന ഓട്ടോ പോക്കറ്റ് റോഡിലേക്ക് തിരിയുന്ന സമയം ഓട്ടേയിലിച്ച് റോഡി
ൻ്റെ മുന്നിലേക്ക് തെറിച്ച
ബൈക്ക് മതിലിൽ ഇടിച്ച് മറിയുന്നതായാണ് ക്യാമറ ദൃശ്യങ്ങളിലുള്ളത്. ഈ സമയം ഇതേ
റോഡിൽ നിരവധി വാഹനങ്ങൾ ഉണ്ടായിരുന്നു. നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം ജില്ലാശുപത്രിയിലാണുള്ളത്.
Reactions

Post a Comment

0 Comments