Ticker

6/recent/ticker-posts

നീലേശ്വരത്ത് ഇന്നോവ കാറിൽ കടത്തിയ 1200 ലിറ്റർ സ്പിരിറ്റുമായി രണ്ട് പേർ അറസ്റ്റിൽ

കാഞ്ഞങ്ങാട് :നീലേശ്വരത്ത് ഇന്നോവ കാറിൽകടത്തിയ 1200 ലിറ്റർസ്പിരിറ്റുമായി രണ്ട് പേർഅറസ്റ്റിൽ. കോട്ടപ്പുറം ജംഗ്ഷന് സമീപത്തു വച്ച് നീലേശ്വരം പൊലീസാണ് സ്പിരിറ്റും കാറും പ്രതികളെയും കസ്റ്റഡിയിലെടുത്തത്. തൃശൂർ എടക്കയയൂർ
 പുന്നയൂർ സൗത്ത് എ.എച്ച്. അൻസിഫ് 40, മഞ്ചേശ്വരം കുഞ്ചത്തൂർ മഹാലിംഗേശ്വര ക്ഷേത്രത്തിന് സമീപത്തെ എ.ആർ. ഗിരീഷ് 39 എന്നിവരാണ് അറസ്റ്റിലായത്. വാഹന പരിശോധനക്കിടെ ഡ്രൈവർ പരസ്പര വിരുദ്ധമായി സംസാരിച്ചതിനെ തുടർന്ന് കാർ പരിശോധിച്ചതിലാണ് സ്പിരിറ്റ് കണ്ടെത്തിയത്. 34 കന്നാസുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു.
Reactions

Post a Comment

0 Comments