കാസർകോട്:പുലർച്ചെ നടക്കാനിറങ്ങിയ 15 വയസുകാരിക്ക് നേരെ
അതിക്രമം കാട്ടിയ പ്രതിയായ യുവാവ് അറസ്റ്റിൽ. ഒപ്പമുണ്ടായിരുന്ന ചെറിയ കുട്ടികളെ ഭയപ്പെടുത്തി ഓടിച്ച ശേഷമാണ് പ്രതി,പെൺകുട്ടിയെ കയറിപ്പിടിച്ചത്. മധൂർ സ്വദേശി
ഫാസിൽ നൗജഹാദ് 23 ആണ് അറസ്റ്റിലായത്. വിദ്യാനഗർ പൊലീസാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കും. പുലർച്ചെ 5.30 മണി മുതൽ പ്രഭാത സവാരിക്കിറങ്ങിയ കുട്ടിയെയാണ് ഉപദ്രവിച്ചത്.
0 Comments