കാഞ്ഞങ്ങാട് : രാത്രിഉറങ്ങാൻ കിടന്ന യുവതിയെ വീട്ടിൽ നിന്നും കാണാതായതായി പരാതി. ബന്ധുക്കൾ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭീമനടി ജീരകപ്പാറയിലെ എം.മഞ്ജുവിനെ 24 യാണ് കാണാതായത്. മാതാവിൻ്റെ അനുജത്തി പരപ്പ കമ്മാടത്തെ രമയുടെ വീട്ടിൽ നിന്നും കാണാതാവുകയായിരുന്നു. ഇവർക്കൊപ്പം താമസിച്ച് വന്നിരുന്ന യുവതി ഇന്നലെ രാത്രി 11.30 ന് ഉറങ്ങാൻ കിടന്നതായിരുന്നു. ഇന്ന് രാവിലെ 6.30 ന് നോക്കുമ്പോൾ കാണാനില്ല. രമയുടെ പരാതിയിൽ വെള്ളരിക്കുണ്ട് പാെലീസ് കേസെടുത്തു.
0 Comments