21 കാരിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. കൊടക്കാട് സ്വദേശിനിയുടെ പരാതിയിലാണ് കേസ്. കഴിഞ്ഞ ഫെബ്രുവരി ഒന്നിനും 9 നും ഇടയിലുള്ള ദിവസങ്ങളിൽ യുവതിയുടെ സുഹൃത്തിൻ്റെ ഫോൺ ആരോഹാക്ക് ചെയ്തു. തുടർന്ന് സുഹൃത്തിൻ്റെ ഫോണിൽ നിന്നും യുവതിയുടെ ഫോട്ടോകൾ തട്ടിയെടുത്ത ശേഷം മോർഫ് ചെയ്ത് അശ്ലീല ചിത്രമാക്കി വിവിധ വാട്സാപ്പ് ഗ്രൂപുകളിൽ പോസ്റ്റ് ചെയ്തുവെന്നാണ് പരാതി. ഈ ഫോട്ടോകൾ യുവതിക്ക് തന്നെ അയച്ചു കൊടുക്കുകയും ചെയ്തു. അക്കൗണ്ട് തിരികെ നൽകുന്നതിന് യുവതിയോട് 8000 രൂപ ആവശ്യപ്പെട്ടു. പണം നൽകിയില്ലെങ്കിൽ കൂടുതലായി ഷെയർ ചെയ്യുമെന്ന് ഭീഷണിപെടുത്തിയെന്നും നിരന്തരം ഓൺലൈനിൽ പിന്തുടർന്നെന്ന പരാതിയിലാണ് കേസ്. കേസിൽ പ്രതിസ്ഥാനത്ത് ആരെയും ഉൾപെടുത്തിയിട്ടില്ല.
0 Comments