Ticker

6/recent/ticker-posts

കാറും ബസും കൂട്ടിയിടിച്ചു, നാല് പേരുടെ നില ഗുരുതരം

കാസർകോട്: കുമ്പള ശാന്തിപ്പള്ളത്ത്
കാറും സ്വകാര്യ ബസും
 കൂട്ടിയിടിച്ചു. അപകടത്തിൽ പരിക്കേറ്റ
നാല് പേരുടെ നില ഗുരുതരം. മറ്റ് നിരവധി പേർക്കും പരിക്കേറ്റു. ഇന്ന് രാവിലെയായിരുന്നു അപകടം.
 ശാന്തിപള്ളം എക്സൈസ് ഓഫീസിന് സമീപം വളവിലാണ് അപകടം. ബദിയടുക്ക ഭാഗത്തേക്ക് പോവുകയായിരുന്നു കാറും കുമ്പളയിലേക്ക് വരികയായിരുന്നു സ്വകാര്യബസുമാണ് അപകടത്തിൽപ്പെട്ടത്. കാർപൂർണമായും തകർന്നു.  കാർ വെട്ടിപ്പൊളിച്ചാണ്പരിക്കേറ്റവരെ
പുറത്തെടുത്തത്. കാർ യാത്രക്കാരെ  സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബസ് യാത്രക്കാരായ കന്യപ്പാടിയിലെ മുസ്‌ക്കാൻ 25, നീർച്ചാലിലെ ദീപിക 
24, ഭാസ്കര നഗറിലെ സുജാത 38 ഉൾപെടെ പരിക്കേറ്റ നിരവധി  യാത്രക്കാർ വിവിധ ആശുപത്രികളിൽ ചികിൽസ തേടി.
Reactions

Post a Comment

0 Comments