Ticker

6/recent/ticker-posts

മടിക്കൈയിൽ 23 ഏക്കർ പാടത്ത് തണ്ണിമത്തൻ വിളവെടുപ്പ് നടത്തി

കാഞ്ഞങ്ങാട് :മടിക്കൈയിൽ 23 ഏക്കർ പാടത്ത് തണ്ണിമത്തൻ വിളവെടുപ്പ് നടത്തി. അന്യനാട്ടിൽ നിന്നുമെത്തുന്ന തണ്ണിമത്തനെ മാത്രം ആശ്രയിച്ചിരുന്ന ജില്ലയിൽ വിവിധ ഇടങ്ങളിൽ വ്യാപകമായി തണ്ണിമത്തൻ കൃഷി ചെയ്ത് വരുന്നുണ്ട്.
മടിക്കൈ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മോഡൽ സി. ഡി.എസ് വിവിധ വാർഡുകളിലായാണ് കൃഷിചെയ്തത്.
 പഞ്ചായത്ത് പ്രസിഡന്റ് വി. പ്രകാശൻ വിളവെടുത്ത് ഉദ്ഘാടനം ചെയ്തു. 23 ഏക്കർ പാടത്തായി വിവിധ ജെ.എൽ ജി ഗ്രൂപ്പുകൾ വിത്തിറക്കി. നിള, ഹരിത, സൂര്യ, ആതിര ജെ.എൽ.ജി ഗ്രൂപ്പുകളിലാണ് കൂടുതൽ വിളവ് ലഭിച്ചി ട്ടുള്ളത്. സി.ഡി.എസ് ചെയർപേഴ്സ‌ൻ കെ.ബി. സീന അധ്യക്ഷ ത വഹിച്ചു.
പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ പത്മിനി, വികസനസമിതി അംഗം കുഞ്ഞികൃഷ്ണൻ, ധന്യ, സുധ, സിന്ധു, രാജി, ഉഷ ചടങ്ങിൽ പങ്കെടുത്തു.
Reactions

Post a Comment

0 Comments