Ticker

6/recent/ticker-posts

മൂന്ന് യുവതികളുടെ ചിത്രങ്ങൾ അശ്ലീല രൂപത്തിലാക്കി പ്രചരിപ്പിച്ചു യുവാവ് അറസ്റ്റിൽ

കാസർകോട്: യുവതികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല രൂപത്തിലാക്കി സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ഇരിയണ്ണി ബേപ്പ് നിട്ടൂർമൂല സ്വദേശി പി.
അനൂപിനെ 24യാണ് കാസർകോട് സൈബർ ക്രൈം പൊലീസ് പിടികൂടിയത്.
കഴിഞ്ഞ മാർച്ച് 11 മുതൽ 16 വരെയുള്ള ദിവസങ്ങളിലായി മുളിയാർ  ഇരിയണ്ണി സ്വദേശിനികളായ മൂന്ന് യുവതികളുടെ ചിത്രങ്ങളാണ് പ്രതി ദുരുപയോഗം ചെയ്തത്. ഇവരുടെ അറിവോ സമ്മതമോ കൂടാതെ കൈക്കലാക്കിയ ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി മാറ്റുകയും തുടർന്ന് 'ടെലിഗ്രാം ഗ്രൂപ്പുകൾ വഴി പ്രചരിപ്പിക്കുകയുമായിരുന്നു. 
യുവതികളുടെ പരാതിയെത്തുടർന്ന്  സൈബർ പൊലീസ് സ്റ്റേഷൻ  കേസ് രജിസ്റ്റർ ചെയ്തു. ഭാരതീയ ന്യായ സംഹിതയിലെ (BNS) സെക്ഷൻ 75 (1) (iii), 78 (1) (ii), ഐടി ആക്ട് സെക്ഷൻ 67, 67(A) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
 സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർഎച്ച്. മുഹമ്മദ് ഖാന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ വലയിലാക്കിയത്. എസ്‌.സി.പി.ഒ മാരായ സവാദ് അഷ്‌റഫ്, സുധീഷ്, ഡബ്ല്യു.സി.പി.ഒ നജ്ന, സി.പി.ഒ വിപിൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈൽ ഫോണുകളും ഹാർഡ് ഡിസ്കുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി. ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
Reactions

Post a Comment

0 Comments