കാഞ്ഞങ്ങാട് :പനത്തടി സ്വദേശിയെ
മീനാപ്പീസ് കടപ്പുറത്ത്
തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ 6.15 മണിയോടെ മറ്റൊരാളുടെ ഷെഡിൽ തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു. പനത്തടി
ചാമുണ്ഡിക്കുന്ന് സ്വദേശി ചേരന്നുർ
സി.കെ. രാഘവൻ 64 ആണ് മരിച്ചത്. മീനാപ്പീസിലെ റഫീഖിൻ്റെ ഉടമസ്ഥയിലുള്ള ഷെഡിൽ മരിച്ച നിലയിൽ കാണുകയായിരുന്നു. വർഷങ്ങളായി മീനാപ്പീസിൽ താമസിച്ച് കടപ്പുറത്ത് ജോലി ചെയ്യുകയായിരുന്നു. ഹോസ്ദുർഗ് പാെലീസ് കേസെടുത്ത് മൃതദേഹം ജില്ലാശുപത്രിയിലേക്ക് മാറ്റി.
0 Comments