കാഞ്ഞങ്ങാട് :25 വയസുകാരനെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ 8 മണിയോടെ കശുമാവ് മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു. കുറ്റിക്കോൽ പയ്യങ്ങാനത്തെ കരിയൻ്റെ മകൻ ശ്രീരാജ് ആണ് മരിച്ചത്. പള്ളത്തിങ്കാൽ ഭജനമഠത്തിന് സമീപത്തെ ദാമോദരൻ്റെ പറമ്പിലാണ് തൂങ്ങിയ നിലയിൽ കണ്ടത്. ബേഡകം പൊലീസ് ഇൻക്വസ്റ്റ് നടത്തി. ഇന്നലെ രാത്രി 9.30 മണിക്ക് ശേഷം കാൺമാനില്ലായിരുന്നു.
0 Comments