കാഞ്ഞങ്ങാട് :നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപെട്ട സുരക്ഷക്ക് കാഞ്ഞങ്ങാട്ട് കേന്ദ്ര സേന എത്തി. ഇന്ന് ഉച്ചയോടെ രണ്ട് 200 ഓളം പേർ അടങ്ങുന്ന രണ്ട് ബറ്റാലിയനാണെത്തിയത്. ജില്ലയിൽ സംഘർഷമേഖലകളിൽ ഇവരെ വിന്യസിക്കും.ജി/39 ബിഎസ്എഫ്
കോയ് കോയ് കമാൻഡർ എസ്എച്ച് മോഹൻ സിംഗ് മീന അസിസ്റ്റൻ്റ് കമാൻഡൻ്റ് 02 ഐഎൻഎസ്‌പി,
മറ്റ് അംഗങ്ങളുമാണ് കേരള നിയമസഭാ തിരഞ്ഞെടുപ്പിനായി എത്തിയത്.
ജയ്‌പൂരിൽ (രാജസ്ഥാൻ) നിന്നാണ് കാസർകോട്ടെത്തിയത്. പുല്ലൂരിലും ഉളിയത്തടുക്കയിലുമാണ് ഇവർ തങ്ങുന്നത്. പ്രധാന ടൗണിലും സംഘർഷ സാധ്യതയുള്ള സ്ഥലങ്ങളിലും റൂട്ട് മാർച്ച് നടത്തും. വിമുക്തഭടനും ഹോം ഗാർഡുമായ പി.കെ. ജയനാണ് സേനാംഗങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ ചെയ്യുന്നത്.
0 Comments