Ticker

6/recent/ticker-posts

നിയമസഭ തിരഞ്ഞെടുപ്പ് പരിശോധനയിൽ 285 ലിറ്റർ വിദേശ മദ്യം കാറിൽ നിന്നും പിടിച്ചു

കാസർകോട്:നിയമസഭ തിരഞ്ഞെടുപ്പ് പരിശോധനയിൽ 285 ലിറ്റർ വിദേശ മദ്യം കാറിൽ നിന്നും പിടികൂടി. ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കാസർകോട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ എക്സൈസ് പ്രി വന്റീവ് ഓഫീസർ രഞ്ജിത്ത് പാർട്ടിയും ചേർന്നു   മൊഗ്രാൽ പുത്തൂരിൽ നിന്നാണ് ഹ്യുണ്ടായ് i20 കാറിൽ നിന്നും  കർണ്ണാടക സംസ്ഥാനത്ത് മാത്രം വില്പനാധികാരമുള്ള 285.12 ലിറ്റർ മദ്യം   കസ്റ്റഡിയിലെടുത്തത്. വാഹനം ഓടിച്ചയാൾ  ഓടിപോയി.  സ്ഥിരമായി മം ലാപുരത്തുനിന്നും കാസർകോട് ജില്ലയിലെ പലഭാഗങ്ങളിലേക്ക് മദ്യം എത്തിക്കുന്ന പ്രധാനിയാണെന്ന് സംശയിക്കുന്നു. കാറിന്റെ ആർ.സി ഓണറുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നു. പാർട്ടിയിൽ    പ്രിവന്റീവ് ഓഫീസർ രമേശൻ, സിവിൽ എക്സൈസ് ഓഫീസർമാരായ  അതുൽ , ശൈലേഷ് കുമാർ , രാജേഷ്  ,  മഞ്ജുനാഥൻ , മോഹനകുമാർ സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർമാർ ക്രിസ്റ്റിൻ , മഹേഷ്‌ എന്നിവരും ഉണ്ടായിരുന്നു.
Reactions

Post a Comment

0 Comments